ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ വിമർശനവുമായി മുൻ മന്ത്രി കെ കെ ശൈലജ. രാഹുൽ മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവെക്കണം. ഉപദ്രവിക്കപ്പെട്ട പെൺകുട്ടികളെ ഭീഷണിപ്പെടുത്തി പരാതി കൊടുക്കുന്നത് തടയാനാണ് ഇതേവരെ അയാൾ ശ്രമിച്ചത്. ഇപ്പോൾ വഞ്ചിക്കപ്പെട്ട യുവതി പരാതി നൽകിയതായി കാണുന്നു. കേരള നിയമസഭയിൽ മാങ്കൂട്ടത്തിൽ തുടരുന്നത് അപമാനമാണ് എന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
മാങ്കൂട്ടത്തിൽ MLA സ്ഥാനം രാജിവെക്കണം എന്ന് കെ കെ ശൈലജ
