ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മലയാളത്തിന്റെ സ്വന്തം താരം മോഹന്‍ലാലിന് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് അമിതാഭ് ബച്ചന്‍. ഫേസ്ബുക്കില്‍ മലയാളത്തില്‍ ആശംസ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സന്തോഷം പങ്കുവെചിരിക്കുന്നത്.ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നിങ്ങള്‍ക്ക് ലഭിച്ചതില്‍ മോഹന്‍ലാല്‍ ജി വളരെ സന്തോഷവാനാണ്, അതിയായ സന്തോഷം തോന്നുന്നു, ഏറ്റവും അര്‍ഹമായ അംഗീകാരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ലാലേട്ടന് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് അമിതാഭ് ബച്ചന്‍
