ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാർ

അരൂർ -തൂറവൂർ ഉയരപ്പാതയിൽ ഗർഡർ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന് പ്രാഥമിക നിഗമനമനം.ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ്. ഗർഡർ തൂണുകൾക്ക് മുകളിൽ കയറ്റിയപ്പോൾ ജാക്കി പ്രവർത്തിച്ചില്ല. ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാത്തതിൽ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജില്ലാ കളക്ടർ.ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു ​ഗർഡറുകൾ തകർന്നുവീണത്. പിക്കപ് വാനിന് മുകളിലേക്കായിരുന്നു ​ഗർഡറുകൾ തകർന്ന് വീണത്. അപകടത്തിൽ ആലപ്പുഴ സ്വദേശി രാജേഷ് മരിച്ചിരുന്നു. അപകടം നടന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞാണ് രാജേഷിനെ പുറത്തെടുത്തത്. വാഹനം പൂർണമായി തകർന്നു. ഗർഡർ പതിച്ച് വാഹനത്തിന്റെ കാബിൻ പൂർണമായി അമർന്ന നിലയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *