ഒഡീഷ്യയിലെ ബര്ഹാംപൂരിൽ ബിജെപി നേതാവിനെ വെടിവെച്ചുകൊന്നു അജ്ഞാതനായ ആയുധധാരികൾ. മുതിർന്ന അഭിഭാഷകനും കൂടിയായ ഇദ്ദേഹം ബ്രഹ്മനഗറിൽ ഉള്ള തൻറെ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ബൈക്കിൽ എത്തിയ രണ്ടുപേർ ഇദ്ദേഹത്തെ വെടിവെച്ചത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ് അക്രമികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് കരുതുന്നു.
ഒടീഷയിൽ ബിജെപി നേതാവ് പ്രിതാ ബാഷ് വെടിയേറ്റ് കൊല്ലപ്പെട്ടു
