*തിരുവനന്തപുരം : സ്വർഗ്ഗസപര്യ കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും പ്രതിഭാസംഗമവും കാഞ്ഞിരംകുളം യുവജന സംഘം ലൈബ്രറിയിൽ വച്ച് നടന്നു. വേദി പ്രസിഡന്റ് വിജേഷ് ആഴിമല അധ്യക്ഷത വഹിച്ച യോഗം ബഹുമാനപ്പെട്ട അഡ്വ.എം.വിൻസെന്റ് എംഎൽഎ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ പ്രശസ്ത കവിയും സാഹിത്യകാരനുമായ ശ്രീ.വിനോദ് വൈശാഖി മുഖ്യാതിഥിയായിരുന്നു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡൻ്റ് ബി.ഷൈലജ കുമാരി , ‘ അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.സുനീഷ് ഡി എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു. ശ്രീമതി.ജാനു കാഞ്ഞിരംകുളം (സെക്രട്ടറി) സ്വാഗതം ആശംസിച്ചു. പ്രശസ്ത കവികളായ സുധർമ്മ അമരവിള, ദിവ്യ.സി.ആർ , ഡോ.ശ്യാമപ്രസാദ്.എസ്.കോട്ടുകാൽ , ഗോപൻ കൂട്ടപ്പന, , അരുമാനൂർ രതികുമാർ, സതീഷ്ചന്ദ്രൻ പെരുമ്പഴുതൂർ , സുജാത അരളാത്ത്, ശിവകല ശിവസുതൻ , രശ്മി പ്രദീപ് , രാജേന്ദ്രൻ കോട്ടുകാൽ, ഉണ്ണികൃഷ്ണൻ ബാലരാമപുരം, അശ്വിനി പ്രശസ്ത ഗായകരായ ശ്രീ.സാമുവൽ, ഷെർളി, സിവികുമാർ, ജിനു എന്നിവർ ആശംസകൾ അറിയിച്ചു . വേദിയിൽ മികച്ച കലാപ്രവർത്തകരായ ശ്രീ.പയറ്റുവിള സോമൻ ശ്രീ.കാഞ്ഞിരകുളം വിൻസെൻ്റ് , ശ്രീ.സുജൻ വി എസ് , ശ്രീ.റൂബൻ തോമസ്, ശ്രീ.സുധീഷ് കല്ലിയൂർ , ശ്രീമതി.സാന്ദ്ര.ജെ.ബി എന്നിവരെയും കാഞ്ഞിരംകുളം വനിതാ ജംഗ്ഷൻ പരിപാടിയിൽ ഏറ്റവും കൂടുതൽ കലാപ്രാതിനിധ്യം കാഴ്ചവച്ച കുടുംബശ്രീകളെയും അനുമോദിച്ചു.. കവിയും ചിത്രകാരനുമായ ശ്രീ.മണികണ്ഠൻ മണലൂർ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയും, ശ്രീ മധു മുല്ലൂർ(കവി) അധ്യക്ഷത വഹിക്കുകയും ചെയ്തു. പ്രശസ്ത കവികളും ഗായകരുമായ നിരവധി ആദരണീയ വ്യക്തിത്വങ്ങൾ പങ്കെടുത്തു. ശ്രീ.ജയരാജ് ജയഗിരി (കേരള സംഗീത നാടക അക്കാദമി ജില്ലാ കമ്മിറ്റി അംഗം) കൃതജ്ഞത പറഞ്ഞു..
സർഗ്ഗസപര്യ കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും പ്രതിഭാ സംഗമവും നടന്നു*
