പീരുമേട്:കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പീരുമേട് ബ്ലോക്ക്‌തല കിസാൻ മേള 2025 ഒക്ടോബർ 7 ന് . രാവിലെ 9.30 ന് പെരുവന്താനം പഞ്ചായത്ത്കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്ന മേളയിൽ പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഒ. വി.ജോസഫ് ഉദ്ഘാടനംചെയ്യും. കാർഷിക സെമിനാർ, കുട്ടികളുടെ കാർഷിക ക്വിസ് മത്സരം, ഫലവൃക്ഷ- പച്ചക്കറി തൈകൾ, മൂല്യ വർദ്ധിത ഉത്പ്പന്നങ്ങൾ, യന്ത്രോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും, പി.എം.കിസാൻ, കതിർ, അഗ്രിസ്‌റ്റാക്ക് എന്നിവയുടെ ഹെൽപ്പ് ഡെസ്ക്, വിള ആരോഗ്യ കേന്ദ്രം എന്നിവ മേളയിൽ സജ്ജമാക്കിയിട്ടുണ്ട്.
ബ്ലോക്ക്‌തല കിസാൻ മേള 2025 ഒക്ടോബർ 7 ന്
