കേരള സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷൻ ഏർപ്പെടുത്തിയ,നിക്ഷേപ സാമ്പത്തിക സമാഹരണ ഇടപാടുകളിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം നടത്തിയ ഹൗസിംഗ് സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് വൈക്കം സെൻട്രൽ ഹൗസിംഗ് സഹകരണ സംഘം നേടി. കേരള സ്റ്റേറ്റ് ഹൗസിംഗ് ഫെഡറേഷന്റെ എറണാകുളത്ത് വച്ച് നടന്ന പൊതുയോഗത്തിൽ ഫെഡറേഷൻ പ്രസിഡൻ്റ് കെ .സി അബുവിൽ നിന്നും സംഘം പ്രസിഡൻ്റ് എസ്.ജയപ്രകാശും സെക്രട്ടറി ഝാൻസി വാസവനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
വൈക്കം സെൻട്രൽ ഹൗസിംഗ് സഹകരണ സംഘത്തിന് സംസ്ഥാനതല അവാർഡ്
