തിരുവനന്തപുരം: നിയമന കോഴക്കേസിൽ ബാസിതിനെ റിമാൻഡ് ചെയ്തു. ഇന്ന് ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. ഈ മാസം 23 വരെ ബാസിതിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ആരോഗ്യ മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയിട്ടില്ലന്ന് ബാസിത് പൊലീസിന് മൊഴി നൽകിയിരുന്നു. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞത്. മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താൻ ആണെന്നും ബാസിത് പോലീസിനോട് സമ്മതിച്ചു.
കേസിൽ അഖിൽ സജീവിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനത്തിലാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്. കസ്റ്റഡി അപേക്ഷ നാളെ നൽകും. പത്തനംതിട്ട കോടതിയിലാണ് അപേക്ഷ നൽകുക. കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ തിരുവനന്തപുരത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും.