ബെർലിൻ.ജർമ്മനിയിലെ മ്യൂണിക്കിൽ 164 മലയാളി മങ്കമാർ മെഗാ തിരുവാതിര അവതരിപ്പിച്ചു.മ്യൂണിക്കിലേ സിൻസിനാറ്റിസ്‌ട്രോസിയിൽ സ്ഥിതിചെയ്യുന്ന മിറ്റൽഷൂളയുടെ കോമ്പൗണ്ടിലായിരുന്നു മെഗാ തിരുവാതിര. കേരള സമാജം മ്യൂണിക്യുമായി സഹകരിച്ച് മ്യൂനിക്കിലെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ മായയാണ് തിരുവാതിര ഏകോപിപ്പിച്ചത്. കീർത്തി കൃഷ്ണയാണ് തിരുവാതിര കൊറിയ ഗ്രാഫർ. കേരള സമാജം മ്യുണിറ്റിന്റെ ഓണാഘോഷത്തിന് മുന്നോടി ആയിട്ടാണ് തിരുവാതിര സംഘടിപ്പിച്ചത്.ചിത്രയുടെ സെമി ക്ലാസിക്കൽ ഗാനങ്ങൾ കോർത്തിണക്കി 10 മിനിറ്റ് നേരം അവതരിപ്പിച്ച തിരുവാതിര കാഴ്ചക്കാരുടെ മനം കവരുകയും ചെയ്തു. ചിത്രയുടെ ആശംസകളോടെയാണ് തിരുവാതിര വേദിയിൽ ആരംഭിച്ചത്.
ജർമ്മനിയിലെ മ്യൂണിക്കിൽ ആദ്യമായി മെഗാ തിരുവാതിര അരങ്ങേറി
