കോട്ടയത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയ യുവാക്കളെ പിടികൂടി. കോട്ടയത്ത് മദ്യപിച്ച് ബഹളമുണ്ടാക്കുകയും ബിയർ കുപ്പികൾ റോഡിൽ വലിച്ചെറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത യുവാക്കളെ പോലീസ് പിടികൂടുക മാത്രമല്ല റോഡ് വൃത്തിയാക്കിക്കുകയും ചെയ്യിപ്പിച്ചു. ഇന്നലെ രാത്രി കെഎസ്ആർടിസി ബസ്റ്റാന്റിന് മുന്നിലായിരുന്നു സംഭവം.യുവാക്കൾ മദ്യപിച്ച് ബഹളമുണ്ടാക്കുക മാത്രമല്ല ബിയർ കുപ്പികൾ റോഡിൽ എറിഞ്ഞ് പൊട്ടിക്കുകയും ചെയ്തു. ഇതോടെ സ്ഥലത്തുണ്ടായിരുന്നവർ കൺട്രോൾ റൂമിൽ അറിയിച്ചു .പോലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. റോഡിൽ കിടന്ന് മദ്യക്കുപ്പിയുടെ ചില്ലുകൾ എല്ലാം യുവാക്കളെ കൊണ്ട് തന്നെ തൂത്തുവാരിപ്പിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് യുവാക്കൾക്കെതിരെ കേസെടുക്കുകയും ചെയ്തു പോലീസ്.
