കടുത്തുരുത്തി: കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ 103 വീടുകളുടെ താക്കോൽ സമർപ്പണം ശനിയാഴ്ച(ഒക്ടോബർ നാല്) നടക്കും. ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പരിപാടി തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് സമ്മേളനവും ഉപഭോക്താക്കളുടെ കുടുംബസംഗമവും ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിക്കും. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പളളി, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സുനിൽ, ജിഷ രാജപ്പൻ നായർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി.കെ. ശശികുമാർ, മിനി ജോസ്, ജോയി കോട്ടയിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലീല ബേബി, അരവിന്ദ് ശങ്കർ, രമേശ് കാവിമറ്റം, ഷൈനി ബൈജു, അമ്പിളി ബിനീഷ്, ജോയി കല്പകശ്ശേരി, മിനി അഗസ്റ്റിൻ, ഉഷ രെജിമോൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. യശോധരൻ, വി.ഇ.ഒ. ജോമോൻ തോമസ്, സി.ഡി.എസ.് ചെയർപേഴ്സൺ നിഷ ദിലീപ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ജെ. സന്ദീപ്, ഡി. ബോബൻ, സജുമോൻ ജോസഫ്, ടി.എം. മനോജ്, അനിരുദ്ധൻ, കെ.ടി. തോമസ് എന്നിവർ പങ്കെടുക്കും.
കല്ലറ ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ സമർപ്പണം ശനിയാഴ്ച
