ബോംബ് എറിഞ്ഞ സംഭവത്തിൽ ഭീഷണി പ്രസംഗവുമായി ബിജെപി നേതാവ്. ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടിയാണ് ഭീഷണി പ്രസംഗം നടത്തിയത്. അക്രമം തുടർന്നാൽ സിപിഐഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയും എന്നും പറഞ്ഞു.ഇന്ന് രാവിലെ ചെറുകുന്നിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ് ഉണ്ടായിരുന്നു. ആക്രമണത്തിനെതിരായി നടത്തിയ പ്രതിഷേധ പ്രകടനത്തിലാണ് പ്രസംഗം. കണ്ണിൽ നിന്നല്ല നെഞ്ചിൽ നിന്ന് കണ്ണീർ വീഴ്ത്തും. സി പി ഐ എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ, ഏരിയ സെക്രട്ടറിമാരുടെ വീട് തനിക്ക് അറിയാം. ഓരോരുത്തരുടെയും മക്കൾ എവിടെ പഠിക്കുന്നു എന്നറിയാം. വേണ്ടിവന്നാൽ നിയമം കയ്യിലെടുത്ത് നടപ്പാക്കുമെന്നും അർജുൻ മാവിലക്കണ്ടി.
കണ്ണൂരിൽ ബോംബ് ഭീഷണി
