തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കാനൊരുങ്ങി കേരള സർക്കാർ. 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് നീക്കം. ഈ മാസം തന്നെ പ്രഖ്യാപനം ഉണ്ടാകും.അതേസമയം, പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കുമെന്നും സൂചന ഉണ്ട്. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേഡ് പെൻഷൻ സ്കീം പ്രഖ്യാപിക്കാനാണ് ആലോചന.ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷൻ തന്നെ വേണമെന്നാണ് സിപിഐഎമ്മിൻ്റെ സർവീസ് സംഘടനകളുടെ ആവശ്യം.
ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കാനൊരുങ്ങി കേരള സർക്കാർ
