ചെന്നൈ:35 കോടി രൂപ വില മതിക്കുന്ന ലഹരിമരുന്നുമായി ബോളിവുഡ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍. 3.5 കിലോ കൊക്കെയ്നുമായാണ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് പിടിയിലായിരിക്കുന്നത്. കസ്റ്റംസും ഡിആര്‍ഐയും നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്.കംബോഡിയയില്‍ നിന്നും സിംഗപ്പൂര്‍ വഴിയുള്ള വിമാനത്തിലാണ് നടന്‍ എത്തിയത്. കരണ്‍ ജോഹറിന്റെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ അടക്കമുള്ള സിനിമകളില്‍ ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ നടന്റെ പേര് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. നടന്റെ ലഗേജിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
35 കോടിയുടെ കൊക്കെയ്നുമായി ബോളിവുഡ് നടന്‍ ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍
