പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം കടയിൽ തീപിടിത്തം. മാഹിന്റെ ഉടമസ്ഥതയിലുള്ള മൻഷാദ് ബേക്കറി ആൻഡ് സ്റ്റോറി ൽ വൈകുന്നേരംനാലെ കാൽ നാലരയോടെ തീപിടിത്തം ഉണ്ടായത്. കട തുറക്കാതിരുന്നത് വൻ അപകടം ഒഴിവായി. തൊട്ട്അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. അവർ ഫയർ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു വിഴിഞ്ഞം ഫയർ ഫോഴ്‌സ് സ്റ്റേഷനിലെ ഒരു യുണിറ്റ് എത്തിയസ്ന തീ അണച്ചത്. ഷോര്ട്ട് സർക്യുട്ട് ആണ് അപകട കാരണം എന്ന് അറിയുന്നു. കടക്കകത്തു മിക്ക സാധനങ്ങളും കത്തി നശിച്ചു. ഗ്യാസിന് തീപിടിക്കാത്തതും വൻ അപകടം ഒഴിവായി.ഏകദേശം, 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ഫ്രിഡ്ജ് ഉൾപ്പെടെ ഉള്ള സാധനങ്ങൾ കത്തി നശിച്ചു. കൗൺസിലർ പനത്തുറ ബൈജു വെള്ളാർ സാബു, ഷാജർ ഉൾപ്പെടെ ഉള്ള നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന് സമീപം കടയിൽ തീപിടിത്തം
