ഡൽഹി: ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ നിർദേശവുമായി കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നു മുതൽ ഈ നിർദേശം നടപ്പിലാക്കാൻ ആണ് നിർദേശം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഇത് സംബന്ധിച്ച് ഭേദഗതി വരുത്താൻ കരട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു മാറ്റത്തിന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.നിലവിലുള്ള വാഹനങ്ങൾക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്.
ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം
