കോട്ടയം: കാർഷിക വികസന കർഷകക്ഷേമ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴാ ഫാം ഫെസ്റ്റ് ‘ഹരിതാരവം 2കെ25’ ചൊവ്വാഴ്ച(സെപ്റ്റംബർ 30) സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് നാലിന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10ന് കൃഷി സാങ്കേതിക പരിശീലന പ്രാദേശിക കേന്ദ്രത്തിൽവെച്ച് ‘തെങ്ങധിഷ്ഠിത ബഹുവിള കൃഷി രീതികൾ’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. തുടർന്ന് കോഴാ സ്റ്റേറ്റ് സീഡ് ഫാമിൽ ഞാറുനടീൽ മത്സരം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രാജു ജോൺ ചിറ്റേത്ത്, ജോൺസൺ തോമസ് കൊട്ടുകാപ്പള്ളി, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ മിനി മത്തായി, ന്യൂജന്റ് ജോസഫ്, മത്തായി മാത്യു, കോമളവല്ലി രവീന്ദ്രൻ, സജേഷ് ശശി, അംബിക സുകുമാരൻ, ബെൽജി ഇമ്മാനുവേൽ, ലിസമ്മ മാത്തച്ചൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി.എം. മാത്യു, ഹൈമി ബോബി, ടി.ആർ. അനുപമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആശാമോൾ ജോബി, പി.എൻ. രാമചന്ദ്രൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സന്ധ്യ സജികുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ രാധ വി. നായർ, നിർമ്മലാ ജിമ്മി, കെ.വി. ബിന്ദു, പി.എസ്. പുഷ്പമണി, ടി.എസ്. ശരത്, രാജേഷ് വാളിപ്ലാക്കൽ, അഡ്വ. ഷോൺ ജോർജ്, ശുഭേഷ് സുധാകരൻ, ജെസ്സി ഷാജൻ, ടി.എൻ. ഗിരീഷ്‌കുമാർ, റെജി എം. ഫിലിപ്പോസ്, നിബു ജോൺ, സുധാ കുര്യൻ പി.കെ. വൈശാഖ്, പ്രൊഫ. റോസമ്മ സോണി, ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി. കുര്യൻ, ലൂക്കോസ് മാക്കിയിൽ, ആൻസി മാത്യു, ബൈജു ജോൺ, സ്മിത അലക്‌സ്, ജോൺസൺ പുളിക്കിയിൽ, ജീന സിറിയക്, സിൻസി മാത്യു, സെക്രട്ടറി ശ്രീകുമാർ എസ്. കൈമൾ, സംഘടനാ പ്രതിനിധികളായ സദാനന്ദ ശങ്കർ, പി.ജി. ത്രിഗുണസെൻ, സണ്ണി ചിറ്റക്കോടം, ടി.എസ്.എൻ. ഇളയത്, പി.എൻ. ശശി, സിബി മാണി, ബിജു തോമസ് മൂലംകുഴ, സനോജ് മിറ്റത്താനി, റ്റി.എ. ഹരികൃഷ്ണൻ,പ്രിൻസിപ്പൽ കൃഷി ഓഫീസർ സി. ജോ ജോസ്, കൃഷി അഡീഷണൽ ഡയറക്ടർ തോമസ് സാമുവൽ, ജില്ലാ കൃഷിത്തോട്ടം ഫാം സൂപ്രണ്ട് ഹണി ലിസ ചാക്കോ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *