കാക് ഖത്തർ ഫെസ്റ്റ് ഒക്ടോബർ 31, നവമ്പർ ഒന്ന്, ഏഴ് തിയ്യതികളിൽ

ദോഹ: കോൺഫെഡറേഷൻ ഓഫ് അലൂമിനി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക് ഖത്തർ) ഇന്റർ കോളേജിയേറ്റ് കൾച്ചറൽ ഫെസ്റ്റ് 2025 (കലാലയ വർണ്ണങ്ങൾ) ഒക്ടോബർ 31, നവമ്പർ 1, 7 തീയതികളിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 31, നവമ്പർ 1, തീയതികളിൽ വ്യക്തിഗത ഇനങ്ങളും നവമ്പർ 7നു   ഗ്രൂപ്പ് മത്സരങ്ങളും സമാപന ചടങ്ങും സംഘടിപ്പിക്കും. അഞ്ചു വയസ്സ് മുതലുള്ള മത്സരാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇന്റർ മീഡിയറ്റ് സീനിയർ വിഭാഗങ്ങളിലായി അൻപത്തിൽപരം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വട്ടപ്പാട്ട്, തിരുവാതിര, മാർഗംകളി, കോൽക്കളി, ഒപ്പന, മൈം, ടാബ്ലോ, കൈകൊട്ടിക്കളി, സ്കിറ്റ്, സംഘഗാനം, സംഘനൃത്തം എന്നിവ ഗ്രൂപ്പ് മത്സരങ്ങളുടെ ഭാഗമാകും. ഭരതനാട്യം, നാടോടി നൃത്തം, വെസ്റ്റേൺ ഡാൻസ്, ഫാൻസി ഡ്രസ്സ്, മോണോ ആക്ട്, മിമിക്രി, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗമത്സരം, കഥ പറച്ചിൽ, ന്യൂസ്‌ റീഡിങ്, വിവിധ ഭാഷകളിൽ പദ്യം ചൊല്ലൽ തുടങ്ങി 30ൽ പരം വ്യക്തികത മത്സരങ്ങളും സംഘടിപ്പിക്കും.  കവിത കഥാരചന, ചിത്രരചന,  ഫീച്ചർ എഴുത്ത്, ഫോട്ടോഗ്രഫി, സാലഡ് മേക്കിങ്, പോലുള്ള മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.കാക് ഫെസ്റ്റിനോടാനുബന്ധിച്ചു കാക് ഫെസ്റ്റ് ലോഗോ മത്സരവും സംഘട്ടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള 21ൽ പരം പ്രമുഖ കോളേജുകളുടെ അലുമിനി അസോസിയേഷനുകൾ ഭാഗമാകുന്ന കാക് ഖത്തർ എല്ലാവർഷവും അതിവിപുലമായാണ് കാക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കലാലയ വർണ്ണങ്ങൾ 2025 ഖത്തറിലെ കലാസ്വാദകന്മാർക്ക് വേറിട്ടരനുഭവമായിരിക്കുമെന്നും പ്രസിഡന്റ് അബ്ദുൽ അസീസ് അറിയിച്ചു. സുബൈർ പാണ്ടവത്ത്, അനീഷ് ജോർജ്, ആശ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ പ്രോഗ്രാം കമ്മിറ്റി നിലവിൽ വരും. പ്രോഗ്രാം ചീഫ് പാട്രൺ ആയി അബ്ദുൽറഊഫ് കൊണ്ടോട്ടിയെ തെരെഞ്ഞെടുത്തു.മത്സരത്തിൽ പങ്കെടുക്കുന്നതിന് അതാത് കോളേജ് അലുമിനി അസോസിയേഷനുകൾ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്   33058296, 55658574, 77199690, 33065549 എന്നീ നമ്പറുകളിലോ caakqatar@gmail.comഎന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *