ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയിലെ സ്ത്രീകളുടെ കൂട്ടത്തല്ല് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ ആണ്. അധികം തിരക്കുകളൊന്നും ഇല്ലാത്ത ആളൊഴിഞ്ഞ കോച്ചിലായിരുന്നു അടി നടന്നത്. ആളൊഴിഞ്ഞ കോച്ച് ആയതുകൊണ്ട് തന്നെ സീറ്റിന്റെ പേരിലായിരിക്കല്ല ഇരുവരുടെയും അടി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എക്സില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ വളരെ കുറഞ്ഞ സമയംകൊണ്ട് നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ട്.
ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ കൂട്ടത്തല്ല്
