വിവാഹ വാഗ്ദാനം നൽകി തൃശ്ശൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ കോഴിക്കോട് മാറാട് സാഗരസരണി പൂന്നത്ത് വീട്ടിൽ പ്രിൻസിനേ (31)അറസ്റ്റ് ചെയ്തു. യുവതിയുമായി 2024 ജനുവരി മുതൽ സൗഹൃദത്തിൽ ആയിരുന്ന ഇയാൾ വിവാഹ വാഗ്ദാനം നൽകി യുവതി താമസിച്ചിരുന്ന വീട്ടിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതി. യുവതിയിൽ നിന്ന് 826250 രൂപ കടം വാങ്ങിയിട്ട് തിരിച്ചു നൽകാതിരിക്കുകയും യുവതിയെ ഭീഷണിപ്പെടുത്തുകയും വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറിയുകയും ചെയ്യുതന്ന് പരാതിയിൽ പറയുന്നു. പന്നിയങ്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.
കോഴിക്കോട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
