കൊല്ലം:പാലോട് പോലീസ്, മോഷണ കേസിൽ കസ്റ്റഡിയിലെടുത്ത ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂർ റംസി മൻസിലിൽ അയ്യൂബ്ഖാൻ56)മകൻ സൈതലവി (18)എന്നിവർ കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ കടക്കൽ അഞ്ചൽ റോഡിൽ ചുണ്ട ചെറുകുളത്ത് വച്ച് ആയിരുന്നു സംഭവം.പാലോട് പോലീസ് രജിസ്റ്റർ ചെയ്ത മോഷണ കേസിൽ കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത് കൊണ്ടുവരുന്നതിനിടെ ചൂണ്ട ചെറുകുളത്തിന് സമീപം വെച്ച് ഇരുവർക്കും മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടത് അനുസരിച്ച് ജീപ്പിൽ നിന്ന് ഇറങ്ങി മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ രണ്ടുപേരും സമീപത്തെ മലയിലേക്ക് കൈവിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു .ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രദേശത്തെല്ലാം തിരച്ചിൽ ആരംഭിച്ച് എങ്കിലും ഇവരെ കണ്ട് കിട്ടിയിട്ടില്ല.
കൊല്ലം മോഷണം കേസിൽ പ്രതികളായ അച്ഛനും മകനും കൈവിലങ്ങുമായി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
