ഓടകളില്ല …പെയ്ത്ത്‌ വെള്ളം നിറഞ്ഞ് റോഡുകള്‍ തകരുന്നു

വൈക്കം ; കുണ്ടും കുഴിയുമായി തകര്‍ന്ന് പെയ്ത്ത്‌ വെള്ളത്തില്‍ മുങ്ങിയ കോവിലകത്തുംകടവ്-കണിയാംതോട് റോഡ് ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും തടസ്സമായത് പ്രദേശവാസികളെ വിഷമത്തിലാക്കി. റോഡില്‍ നിറയുന്ന അധിക ജലം ഒഴുകിപോവാന്‍ ഓടകളില്ലാത്തതാണ് പ്രശ്‌നം ഗുരുതരമാക്കുന്നത്.വൈക്കം നഗരസഭയുടെ 25-26 വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡണിത്. തൊഴില്‍ – വൃവസായ മേഖലയായ കോവിലകത്തുംകടവ് മത്സൃ മാര്‍ക്കറ്റിനെയും തീരദേശ മേഖലയായ പനമ്പുകാട് പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാര്‍ഗ്ഗമാണ് പെയ്ത്ത് വെള്ളത്തില്‍ മുങ്ങിയത്. താലൂക്ക് ഗവ. ആയുര്‍വേദ ആശുപത്രി, വാര്‍വിന്‍ സ്‌കൂള്‍, വെസ്റ്റ് ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍, ലിസൃൂ ഇംഗ്ലീഷ് സ്‌കൂള്‍, പോളശ്ശേരി എല്‍. പി. എസ്, ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലേക്ക് പോയി വരുന്ന വിദൃാര്‍ത്ഥികളും, ആയുര്‍വേദ ആശുപത്രിയിലേക്ക് വന്ന് പോകുന്ന രോഗികളും, റോഡിന്റെ ദുരവസ്ഥയില്‍ വിഷമിക്കുകയാണ്. വേമ്പനാട്ട് കായലും കണിയാംതോടുമായ ചേര്‍ന്ന് കിടക്കുന്ന റോഡിന്റെ ഓരങ്ങളില്‍ ഇതുവരെ ഓടകള്‍ നിര്‍മിച്ചിട്ടില്ല. മഴയത്ത് റോഡില്‍ നിറയുന്ന അധിക ജലവും, സമീപ പുരയിടങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന മാലിനൃങ്ങളും റോഡില്‍ കെട്ടിനില്‍ക്കുകയാണ്. റോഡിനോട് ചേര്‍ന്നു കിടക്കുന്ന കണിയാതോട്ടിലേക്കും വേമ്പനാട്ടുകായലിലേക്കും ഓടകള്‍ നിര്‍മിച്ച് പെയ്ത്ത് വെള്ളം ഒഴുകി പോവാന്‍ സൗകരൃമൊരുക്കിയാല്‍ പ്രശ്‌നത്തിന് പരിഹാരമാകും .മാത്രവുമല്ല സമീപ റോഡുകള്‍ക്കും സംരക്ഷണമാകും. നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും അടിന്തര ഇടപെടലുകള്‍ നാട്ടുകാര്‍ ആവശൃപ്പെട്ടു.

.

Leave a Reply

Your email address will not be published. Required fields are marked *