“ബ്ലാക്ക് സീഡെവിൾ ആംഗ്‌ളർഫിഷ്!’ക്യാമറയിൽ പതിഞ്ഞ കടൽ രാക്ഷസന്‍റെ കഥ…

  • സമുദ്രോപരിതലത്തിൽനിന്ന് 650 മുതൽ 6,500 അടി വരെ താഴ്ചയിൽ ജീവിക്കുന്ന ആംഗ്ളർഫിഷിനെ ജീവനോടെ കാണാൻ കഴിയുന്നതു വലിയ അവസരമാണെന്ന് ഗവേഷണമേഖലയിലെ വിദഗ്ധർ പറയുന്നു. ഇവയെന്തിനാണ് തങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതെന്നു വ്യക്തമല്ല.

ആയിരക്കണക്കിന് അടി താഴ്ചയിൽ ജീവിക്കുന്ന “കറുത്ത കടൽ രാക്ഷസൻ’ എന്നറിയപ്പെടുന്ന ഭീകരമത്സ്യമാണ് “ബ്ലാക്ക് സീഡെവിൾ ആംഗ്‌ളർഫിഷ്!’ വായിൽ നിറയെ മൂർച്ചയുള്ള കൂർത്തപല്ലുകളുള്ള, സ്വയം പ്രകാശിക്കുന്ന, കാഴ്ചയിൽ ഭയം ജനിപ്പിക്കുന്ന, ആക്രമണകാരിയായ കറുത്തമത്സ്യം സമുദ്രോപരിതലത്തിൽ പ്രത്യക്ഷപ്പെട്ടതാണ് എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്.
ആ​ഫ്രി​ക്ക​യു​ടെ തീ​ര​ത്തു​ള്ള കാ​ന​റി ദ്വീ​പു​ക​ൾ​ക്കു സ​മീ​പ​മു​ള്ള സമുദ്രോപരിതലത്തിലാണ് ഭീകരൻമത്സ്യത്തെ ക​ണ്ടെ​ത്തിയത്. സ്പാ​നി​ഷ് എ​ൻ​ജി​ഒ പ്രവർത്തകനായ കോ​ൺ​ഡ്രി​ക് ടെ​ന​റൈ​ഫും മറൈൻലൈഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ ഡേ​വി​ഡ് ജാ​ര ബൊ​ഗു​ണ​യും സ്രാ​വു​ക​ളെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​ തീർത്തും അപ്രതീക്ഷിതമായാണ്, അവരുടെ കൺമുന്നിലേക്ക് ആംഗ്ളർഫിഷ് എത്തുന്നത്.

അതൊരു പെൺ ആംഗ്ളർഫിഷ് ‍ആയിരുന്നു. ഗവേഷകരുടെ അ​ഭി​പ്രാ​യ​ത്തി​ൽ, ഈ ​ഇ​ന​ത്തി​ലെ പെ​ൺ ബ്ലാ​ക്ക് സീ​ഡെ​വി​ൾ ആം​ഗ്‌ള​ർ​ഫി​ഷു​ക​ളാ​ണ് കൂ​ടു​ത​ൽ ശ​ക്ത​ർ. ആ​ൺ ഇ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പെണ്ണിന് വലിപ്പം കൂടുതലാണ്. ഇവയ്ക്ക് ആക്രമണോത്സുകതയും കൂടുതലാണ്. ഏഴ് ഇഞ്ച് വരെ ഇവയ്ക്കു വലിപ്പമുണ്ടാകും. തലയിൽ സ്വയം പ്രകാശിക്കുന്ന ഒരു കൊന്പുണ്ട്. കണ്ടാൽ ആന്‍റിന പോലെ തോന്നും. ഇതിന്‍റെ പ്രകാശത്തിലൂടെ അവയ്ക്ക് ഇരയെ ആകർഷിക്കാനും കഴിയും (ഡി​സ്നി സി​നി​മ​യാ​യ “​ഫൈ​ൻ​ഡിം​ഗ് നെ​മോ​’​യി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ഇ​ര​ക​ൾ വെ​ളി​ച്ച​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​പ്പെ​ടു​ന്നു. അ​ടു​ത്തെ​ത്തു​മ്പോ​ൾ മത്സ്യത്തിന് അ​വ​യെ ഭ​ക്ഷി​ക്കാം). അ​തേ​സ​മ​യം ആ​ൺ മത്സ്യങ്ങൾക്ക് ഒരിഞ്ച് നീളം മാത്രമാണുണ്ടാകുക, തന്നെയുമല്ല ഇവയ്ക്കു പ്രകാശിക്കാനും കഴിയില്ല.

സ​മു​ദ്രോ​പ​രി​ത​ല​ത്തി​ൽനി​ന്ന് 650 മു​ത​ൽ 6,500 അ​ടി വ​രെ താ​ഴ്ച​യി​ൽ ജീവിക്കുന്ന ആംഗ്ളർഫിഷിനെ ജീ​വ​നോ​ടെ കാ​ണാൻ കഴിയുന്ന​തു വ​ലി​യ അ​വ​സ​ര​മാ​ണെ​ന്ന് ഗവേഷണമേഖലയിലെ വി​ദ​ഗ്ധർ പ​റ​യു​ന്നു. ഇവയെന്തിനാണ് തങ്ങളുടെ ആവാസവ്യവസ്ഥയ്ക്കു പുറത്തെത്തിയതെന്നു വ്യക്തമല്ല. ചിലപ്പോൾ മത്സ്യത്തിനു രോ​ഗം ​ബാ​ധിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ മറ്റൊരു ജലജീവിയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടെത്തിയതാകാമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.

ടെനറൈഫും ബൊഗുണയും ദൃശ്യങ്ങൾ പകർത്തിയതിനു പിന്നാലെ കറുത്തഭീകരൻ ചാവുകയും ചെയ്തു. ആംഗ്ളർഫിഷ് ചത്തതിന്‍റെ കാരണം എന്തെന്നും വ്യക്തമായിട്ടില്ല. ഇ​തു​വ​രെ​യു​ള്ള രേ​ഖ​ക​ളി​ൽ; ഈ ജീവിയുടെ ലാ​ർ​വ​ക​ൾ, ച​ത്തുപോയ മുതിർന്ന മത്സ്യങ്ങൾ, അ​ല്ലെ​ങ്കി​ൽ ആ​ഴ​ക്ക​ട​ൽ ശാ​സ്ത്രീ​യ പ​ര്യ​വേ​ഷ​ണ​ങ്ങ​ളി​ൽ അ​ന്ത​ർ​വാ​ഹി​നി​ക​ൾ ക​ണ്ടെ​ത്തി​യവ മാത്രമാണുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *