അമേരിക്കൻ സ്വദേശിനിയുടെ “മുലപ്പാൽ സോപ്പ്’ സൂപ്പർ

“മുലപ്പാൽ സോപ്പ്’… കേൾക്കുന്പോൾ അതിശയം തോന്നാം. എന്നാൽ, മു​ല​പ്പാ​ല്‍ ഉ​പ​യോ​ഗി​ച്ച് സോപ്പ് നിർമിക്കാമെന്ന് അമേരിക്ക ഒഹിയോ സ്വദേശിനിയായ ടെ​യ്‌​ല​ര്‍ റോ​ബി​ന്‍​സ​ണ്‍ പറഞ്ഞു. ബാ​ത്ത് ആ​ന്‍​ഡ് ബ്യൂ​ട്ടി വ്യ​വ​സാ​യ രം​ഗ​ത്തു യവതിയുടെ ആ​ശ​യം എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നതായി. ഇ​ന്‍​സ്റ്റ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് മു​ല​പ്പാ​ല്‍ സോപ്പിനെക്കുറിച്ച് ടെ​യ്‌​ല​ര്‍ പറഞ്ഞത്. ലി​യോ ജൂ​ഡ് സോ​പ്പ് ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​ണ് ടെയ്‌ലർ.

വ​ട്ട​ച്ചൊ​റി, സോ​റി​യാ​സി​സ് തു​ട​ങ്ങി​യ ച​ര്‍മ​രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന മു​ല​പ്പാ​ലിന്‍റെ മോ​യ്‌​സ്ച​റൈ​സിംഗ് ഗു​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് സോ​പ്പ് അ​ട​ക്ക​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.

കാ​ലാ​വ​ധി ക​ഴി​ഞ്ഞ മു​ല​പ്പാ​ല്‍ ഉ​പ​യോ​ഗി​ച്ച് സോ​പ്പ് പോ​ലു​ള്ള വിവിധ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ങ്ങ​നെ​ നി​ര്‍മി​ക്കാമെന്ന് റോ​ബി​ന്‍​സ​ണ്‍ വൈ​റ​ല്‍ വീ​ഡി​യോ​യി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു​. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ച​ര്‍മ പ്ര​ശ്‌​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ത​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് സ​ഹാ​യി​ച്ച​തെ​ന്നും അ​വ​ര്‍ വീ​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *