ഒരുകാലത്തു മലയാള സിനിമയിലെ സൂപ്പര്‍നായികയായിരുന്നു മീരാ ജാസ്മിന്‍. പൂര്‍വഭാരങ്ങളില്ലാത്ത അഭിനയശൈലിക്കുടമയായ മീര തെന്നിന്ത്യയിലെ പ്രധാനപ്പെട്ട സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് താരം പറഞ്ഞത് ശ്രദ്ധനേടുകയാണ്.
മമ്മൂട്ടി തനിക്ക് വല്യേട്ടനെ പോലെ ആണെന്നും എന്നാല്‍ കുഞ്ഞിലെ മുതല്‍ മോഹന്‍ലാല്‍ ഫാനാണ് താനെന്നും മീരാ ജാസ്മിന്‍ പറയുന്നു. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചത് അവിശ്വസിനീയം ആയിരുന്നുവെന്നും മീര പറയുന്നു. പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം.
ചെറുപ്പം മുതലെ ഞാനൊരു ലാലേട്ടന്‍ ഫാന്‍ ആയിരുന്നു. മമ്മൂക്കയോട് വല്യേട്ടന്‍ ഇമേജാണ്. ആ ഫീല്‍ ആണ് എനിക്ക്. അത് വേറൊരു വാത്സല്യം ആണ്. പത്ത്, പന്ത്രണ്ട് വയസിലൊക്കെ ലാലേട്ടന്‍ എന്റെ മനസില്‍ ലൗവര്‍ ആയിരുന്നു. അന്ന് അങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. അവര്‍ക്കൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ അവിശ്വസിനീയമായാണ് തോന്നിയത്- മീര പറഞ്ഞു.