വെച്ചൂർ: ഗ്രാമപഞ്ചായത്തിന്റെ 2025 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന. വനിതകൾക്ക് സ്വയംതൊഴിലിന് ഇരുചക്രവാഹനം എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 26 ലൈസൻസ് ഉള്ള വനിതകൾക്ക് സ്വയം തൊഴിലിന് ഇരുചക്രവാഹനം നൽകുന്നതിന് തുടക്കം കുറിച്ചു . ഇരുചക്രവാഹനം നൽകുന്നതിലൂടെ വനിതകളെസ്വയം തൊഴിലിന് പ്രാപ്തരാക്കുകയും.അതിലൂടെ മെച്ചപ്പെട്ട ജീവിത നിലവാരവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുവാനും. സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുവാനുംസാധിക്കും.മറ്റാരെയും ആശ്രയിക്കാതെ സ്വന്തം ഔചിത്യപ്രകാരം പലതരം ബിസിനസുകൾ, ഹരിത കർമ്മ സേന അംഗങ്ങളായി പ്രവർത്തിക്കുവാനും, പഞ്ചായത്തിന്റെമറ്റ് സ്വയംതൊഴിൽ മേഖലകളിൽപ്രവർത്തിക്കുവാനും ഇരുചക്രവാഹനം ഉള്ളതിനാൽ കഴിയുന്നു. ഇതിലൂടെ സ്ത്രീക്ക് ആത്മവിശ്വാസമേകാൻ സാധിക്കുന്നു ടി പദ്ധതിയുടെ ഉദ്ഘാടനം ശ്രീ കെ ആർ ഷൈല കുമാർ പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകിയ കീർത്തി ഹരിജൻ കോളനി എന്ന ഗുണഭോക്താവിന് ഇരുചക്ര വാഹനത്തിന്റെ താക്കോൽ കൈമാറിക്കൊണ്ട് നിർവഹിച്ചു. ടി പരിപാടിയിൽ വൈസ് പ്രസിഡന്റ് ശ്രീമതി ബിൻസി ജോസഫ്,വികസനകാര്യ സ്ഥിരം സമിതി ചെയർമാൻശ്രീ സോജി ജോർജ്, ആരോഗ്യം വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ ശ്രീ പി കെ മണി
