വൈക്കം : റോഡ് നന്നാക്കുന്ന കാര്യത്തിൽഎം.എൽ.എ യുടെ കാപട്യം അവസാനിപ്പിയ്ക്കുക.തകർന്ന് കിടക്കുന്ന വൈക്കം വെച്ചർ റോഡിന്റെ ശോചനീയാവസ്ഥ ശരിയായ രീതിയിൽ പരിഹരിക്കാതെ ഇരുട്ട് കൊണ്ട് ഓട്ട അടയ്ക്കുന്നതിന് തുല്ല്യമായിമെറ്റിലും സാൻഡും കൊഴച്ച് താൽക്കാലികമായി കുഴി അടച്ചാൽ അത് യാത്രക്കാർക്ക് വലിയ ദുരിതമായിരിക്കും വരുവാൻ പോകുന്നത്.മെറ്റിൽ തെന്നിമാറി റോഡു മുഴുവൻ നിരന്ന് കിടക്കുകയും ബൈക്ക് യാത്രക്കാർ ഉൾപ്പെടെയുള്ളവർ അപകടത്തിൽ പെടുകയും ചെയ്യും.പൊതുജനങ്ങളുടെ യാത്ര വീണ്ടു ദുരിതപൂർണമാകും.റോഡ് നന്നാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ്സ് പാർട്ടി സമരം പ്രഖ്യാപിക്കുകയും പ്രതിക്ഷേതം ശക്തമാക്കുകയും ചെയ്തപ്പോൾ 25 ലക്ഷം രൂപ അറ്റകുറ്റപ്പണിക്ക് അനുവധിച്ചു എന്ന് പ്രസ്താവാന നടത്തിയ എം എൽ എ കൃത്യമായി റോഡിന്റെ പണികൾ പൂർത്തികരിക്കണം. ഇല്ല എങ്കിൽ വഴി മാറി സുഗമമായി യാത്ര ചെയ്യുന്ന വൈക്കം എം എൽ എയെ വഴിയിൽ തടയുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളുമായി കോൺഗ്രസ്സ് പാർട്ടി മുന്നോട്ട് വരുമെന്ന് കോൺഗ്രസ്സ് പാർട്ടി ഭാരവാഹികളായബി. അനിൽകുമാർവിവേക് പ്ലാത്താനത്ത്, വി. പോപ്പി, യു ബേബി ,ജി. രാജിവ്, രമേഷ് പി ദാസ്,ബി. എൽ. സെബാസ്റ്റ്യൻ,ഷിജ ഹരിദാസ്ജെൽസി സോണി,കെ. ബിനിമോൻഇ.വി. അജയകുമാർതങ്കച്ചൻ പൗവ്വത്തിൽ,വിദ്യതുടങ്ങിയവർ പ്രസ്താവനയിൽ അറിയിച്ചു.
Related Posts

കനത്ത മഴ; സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി
തിരുവനന്തപുരം: കേരളത്തില് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് അവധി. കനത്തമഴയെ തുടര്ന്ന് നാളെ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ആണ് ജില്ലാകളക്ടര്മാര്…

രജനികാന്തിന്റെ കൂലിക്ക് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആശംസകൾ
ചലച്ചിത്രരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന രജനികാന്തിന് ആശംസകൾ മായി മലയാളികളുടെ പ്രിയതാരങ്ങൾ .വ്യാഴാഴ്ച അദ്ദേഹം നായകനായി പുറത്തിറങ്ങുന്ന കൂലി എന്ന ചിത്രത്തിനും ആശംസകൾ ആയി എത്തിയിരിക്കുകയാണ് മമ്മൂട്ടിയും…

അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്ത്താവ് സതീഷ്
കൊല്ലം: ഷാര്ജയില് മലയാളി യുവതി അതുല്യ ജീവനൊടുക്കിയതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഭര്ത്താവ് സതീഷ്. ‘അതു പോയി ഞാനും പോകുന്നു’ എന്നാണ് അതുല്യയുടെ മരണത്തിന് തൊട്ടുപിന്നാലെ സതീഷ്…