പീരുമേട് ഉപജില്ല ശാസ്ത്രമേള ഒക്ടോബർ 14, 15 തീയതികളിലായി മുണ്ടക്കയം സെൻ്റ് ആൻ്റണീസ് സ്കൂളിൽ

മുണ്ടക്കയം : പീരുമേട് ഉപജില്ല ശാസ്ത്രമേള ഒക്ടോബർ 14, 15 തീയതികളിലായി മുണ്ടക്കയം സെൻ്റ് ആൻ്റണീസ് സ്കൂളിൽ വച്ച് നടത്തപ്പെടുന്നു. മേളയുടെ സ്വാഗതസംഘം സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ചേരുകയും വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ പീരുമേട് A E O എം. രമേശ്, അഴുത ബ്ലോക്ക് പഞ്ചായത്ത് മെമ്പർ . കെ. ആർ. വിജയൻ, കൊക്കയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് . മോളി ഡോമിനിക്ക്, വാർഡ് മെമ്പർമാരായ സ്റ്റാൻലി സണ്ണി, . സ്വർണ്ണലത അപ്പുക്കുട്ടൻ, സ്കൂൾ ഹെഡ്മാസ്റ്റർ സാജു കുര്യൻ, ഫാ. ബിനു സി.എം, പി.റ്റി.എ പ്രസിഡൻ്റുമാരായ . സുനിൽ കുര്യൻ, ബിനു സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *