കൊച്ചിയിലെ മത്സരം; അർജന്റീനയുടെ എതിരാളികളായെത്തുന്നത് ഓസ്‌ട്രേലിയ

ലോക ഫുട്‌ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ ഇന്ത്യൻ പര്യടനം സംബന്ധിച്ച് അനിശ്ചിതത്വങ്ങൾ അവസാനിക്കുന്നു. ഏറെക്കാലമായി ഇന്ത്യൻ ഫുട്‌ബോൾ ആരാധകർ ഉറ്റുനോക്കുന്ന അർജന്റീനയുടെ കേരളത്തിലെ സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു. അർജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്‌ട്രേലിയ ആകുമെന്നാണ് ഏറ്റവും പുതിയ വിവരം. ഓസ്‌ട്രേലിയയും സ്‌പോൺസറും കരട് കരാർ കൈമാറിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തതവന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *