കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തിഡ്രലിലെ വി. മിഖയേൽ മാലാഖയുടെ തിരുന്നാളിന് വരാപ്പുഴ അതിരുപതാ മെത്രപൊലിത്താ എമിരിറ്റിസ് മോസ്റ്റ് റവ. ഡോ. ഫ്രാൻസിസ് കല്ലറക്കൽ പതാക ഉയർത്തി. തുടർന്ന് അർപ്പിച്ച ദിവ്യബലിക് അഭിവന്ദ്യപിതാവ് മുഖ്യ കർമ്മികത്വം വഹിച്ചു. റവ. ഡോ. സിജൻ മണുവേലിപ്പറമ്പിൽ വചനപ്രഘോഷണം നടത്തി. കത്തിഡ്രൽ വികാരി റവ. ഡോ. ഡോമിനിക് പിൻഹീറോ, റവ. ഡോ. ജോൺസൺ പങ്കെത്ത്, റവ. ഡോ. പ്രവീൺ കുരിശിങ്കൽ ഫാ. നിഖിൽ മുട്ടിക്കൽ, ഫാ. പീറ്റർ കണ്ണമ്പുഴ ഫാ ആന്റൺ ഇല ഞ്ഞിക്കൽ, ഫാ ക്രിസ്റ്റി മരത്തൊന്ത്ര എന്നിവർ സഹ കർമ്മികത്വം വഹിച്ചു.
