മലപ്പുറം: സമസ്ത മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വിക്കെതിരെ രൂക്ഷ വിമർശനവുമായും പരിഹാസവുമായും കെ ടി ജലീൽ എംഎൽഎ. ഇല്ലാത്ത സർവകലാശാലയുടെ കാണാത്ത വി സി പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് ബഹാഉദ്ദീൻ നദ്‌വിയെന്ന് കെ ടി ജലീൽ ആരോപിച്ചു. നദ്‌വിയുടെ വൈഫ് ഇൻ ചാർജ് പരാമർശം തന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹം തികഞ്ഞ
മുസ്‌ലിം ലീഗ് പ്രവർത്തകനാണ്. നദ്‌വി കൂടുതലും കണ്ടത് ലീഗുകാരായ മന്ത്രിമാരെയും എംഎൽഎമാരെയുമാണെന്നും അതുകൊണ്ടാകും അങ്ങനെ പറഞ്ഞതെന്നും കെ ടി ജലീൽ പറഞ്ഞു. മലപ്പുറം കാരത്തൂരിൽ നടക്കുന്ന ‘ഇഎംഎസിന്റെ ലോകം’ ദേശീയ സെമിനാറിലാണ് ജലീലിന്റെ പ്രസ്താവന.
