പീരുമേട്:വണ്ടിപെരിയാർമാട്ടുപ്പെട്ടി മൂലക്കയം പ്രദേശത്ത് ആണ് വളർത്തു മൃഗത്തിന് വന്യ ജീവിയുടെ ആക്രമണം ഉണ്ടായത്.മാട്ടുപ്പെട്ടി സ്വദേശി അമീൻ അലിയാറിന്റെ വളർത്തു മൃഗത്തിനാണ് ഇന്നലെ ആക്രമണം നേരിട്ടത്. വനം വകുപ്പ് അധികൃതരുടെ പരിശോധനയിൽ കടുവയുടെ ആക്രമണം നേരിട്ടതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചെന്നായുടെ ശല്യം ഉള്ളതായും നാട്ടുകാർ പറയുന്നു. വീട്ടിൽ കെട്ടിയിട്ട് വളർത്തിയ കാളയെ രാവിലെ അഴിച്ചുവിട്ടതിന് ശേഷം രാവിലെ 9മണിയോടെയാണ് വന്യ മൃഗത്തിന്റെ ആക്രമണം ഉണ്ടായത്. കടുവയുടെ ആക്രമണത്തിൽകാളക്ക് നഖം കൊണ്ട് അഴമേറിയ മുറിവാണ് ഉണ്ടായിട്ടുണ്ട്….
