ചെറുതോണി:- വോട്ടു ചോരി സർക്കാരിനെതിരെരാഹുൽ ഗാന്ധിയുടെനേതൃത്വത്തിൽ രാജ്യവ്യാപകമായിനടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി അഞ്ചു കോടി ഒപ്പുകൾ ശേഖരിക്കുന്നതിനുതുടക്കം കുറിച്ചു.ഇടുക്കി ജവഹർ ഭവനിൽ ഡിസിസിപ്രസിഡൻറ്സി.പി. മാത്യുവിന്റെഅദ്ധ്യക്ഷതയിൽചേർന്ന യോഗത്തിൻകെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗംജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.ഭരണഘടനയെ സംരക്ഷിക്കുന്നതിലും ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കുന്നതിനും വേണ്ടി ശേഖരിക്കുന്ന ഒപ്പുകൾ രാഷ്ട്രപതിയ്ക്കുംതിരഞ്ഞെടുപ്പു കമ്മീഷനും സമർപ്പിക്കും.വോട്ടർ പട്ടികയിലെക്രമക്കേടും ജനാധിപത്യത്തെഅട്ടിമറിക്കാനുള്ളതിരഞ്ഞെടുപ്പു കമ്മീഷന്റെയുംബിജെപിയുടെയും ഗൂഢാലോചനയും തുറന്നുകാട്ടുവാനുള്ളഈ മഹത്തായ യജ്ഞത്തിൽഎല്ലാ ജനാധിപത്യവിശ്വാസികളും പങ്കാളികളാകണമെന്നു ജോസഫ് വാഴയ്ക്കൻ അഭ്യർത്ഥിച്ചു. നേതാക്കളായഇ. എം.ആഗസ്തി,ജോയി തോമസ്,റോയ് കെ പൗലോസ്,ഇബ്രാഹിംകുട്ടി കല്ലാർ, എ.കെ. മണി,ജോയി വെട്ടിക്കുഴി,ഡോ. പി.പി. ബാലൻ,തോമസ് രാജൻ,എം.എൻ. ഗോപി,എ. പി. ഉസ്മാൻ, സിറിയക് തോമസ്,റോബിൻ കാരയ്ക്കാട്, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
വോട്ടു ചോരിക്കെതിരെസിഗ്നേച്ചർ ക്യാമ്പയിൻ
