വൈക്കം: ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളും സന്ദേശങ്ങളും ലോകമെങ്ങും ശ്രദ്ധേയമാണ്. ജനങ്ങളുടെ മോചനവും, സ്വാതന്ത്യവും, ഐക്യവും, സമാധാനവും, പുരോഗതിയുമാണ് ഗുരുദേവ സന്ദേശങ്ങളുടെ കാതലെന്നും, അത്തരം ചിന്തകളെ മതവല്‍ക്കരിക്കുവാന്‍ ശ്രമിക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ശ്രീനാരായണ ഗുരുവിന്റെ 98-ാമത് മഹാസമാധിയുടെ ഭാഗമായി ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തില്‍ നടത്തിയ മഹാസമാധിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, ക്ഷേത്രം സെക്രട്ടറി കെ.വി. പ്രസന്നന്‍, ആചാര്യ തങ്കമ്മ മോഹനന്‍, സി.കെ. നാരായണ ദാസ്, ഭാരവാഹികളായ റ്റി.പി. സുഖലാല്‍, വി.ഡി. സന്തോഷ്, എന്‍.എന്‍. പവനന്‍, കെ. സാജു, പി.ആര്‍. തിരുമേനി, കെ.കെ. അജേന്ദ്രന്‍, കെ.എസ്. സിദ്ധാര്‍ത്ഥന്‍, കെ.എസ്. പ്രീജു, പി.ആര്‍. ബിജു, കെ.എസ്. ബൈജു, റ്റി.വി. ബിജു എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- ശ്രീനാരായണ ഗുരുവിന്റെ 98-ാമത് മഹാസമാധി
