കാസർകോഡ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കൻ മരിച്ചു കാസർകോഡ്

ബെന്തടുക്കയിൽ ഓംലെറ്റും പഴവും കഴിച്ചതിന് പിന്നാലെ ശ്വാസ തടസ്സം അനുഭവപ്പെട്ട വെൽഡിങ് തൊഴിലാളിയായ ചുള്ളിക്കാന് ഹൗസിൽ വിശാന്തി ഡീ സൂസയാണ്(52) മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. കാസർഗോഡ് ബെന്തെടുക്കയിലെ തട്ടുകടയിൽ നിന്ന് ഓംലെറ്റും പഴവും വാങ്ങി കഴിക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ശ്വാസം കിട്ടാതെ വിഷമിക്കുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവർ ഉടൻ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്തടുക്ക പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബന്തടുക്ക വെൽഡിങ് കടയിൽ സഹായിയായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *