25 വർഷത്തെ പ്രവാസജീവിതം അവസാനിച്ചു നാട്ടിലേക്ക് മടങ്ങാൻ ഇരിക്ക മലയാളി റിയാദിൽ അന്തരിച്ചു

.റിയാദ്. 25 വർഷമായി നാട്ടിലേക്ക് അവധിക്ക് പോലും പോകാതെ തുടർന്ന പ്രവാസം അവസാനിപ്പിച്ച് മടങ്ങാൻ ഇരിക്കെ മലയാളി റിയാദിൽ അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമസുന്ദരൻ (65)ആണ് റിയാദിലെ സുലൈയിൽ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതംമൂലം മരിച്ചത്.1987 ൽ സൗദിയിൽ എത്തിയ സോമസുന്ദരൻ നിലവിൽ റിയാദ് സുലൈയിൽ മെഡിസ്റ് മസാലപ്പൊടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു .25 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി നാട്ടിലേക്ക് അവധിക്ക് പോയത്. പിന്നീട് അടുത്ത കാലം വരെയും നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു ,ഒപ്പമുള്ളവർ പറഞ്ഞത്. അവിവാഹിതനായിരുന്നു. പ്രായം 65 കളിൽ എത്തിയതോടെ ശാരീരിക ബുദ്ധിമുട്ടുകൾ അല്ലാട്ടാൻ തുടങ്ങിയതിനു പുറമേ ഇഖാമ പുതുക്കുന്നതും ആരോഗ്യ ഇൻഷുറൻസ്മൊക്കെ സാങ്കേതിക ബുദ്ധിമുട്ടുകൾ ആയതോടെ മനസ്സില്ലാ മനസ്സോടെ സൗദിയിൽ നിന്നും പിറന്ന നാട്ടിലേക്ക് ഒരു തിരിച്ചുപോക്കിന് തയ്യാറെടുത്തിരിക്കുന്നു. ഫൈനൽ എക്സിറ്റ് കിട്ടുന്ന മുറയ്ക്ക് അടുത്തമാസത്തോടെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള സാധനങ്ങളും പെട്ടിയും ഒക്കെ വാങ്ങി തയ്യാറെടുപ്പുകളും നടത്തുന്നതിനിടയാണ് മരണം എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *