മൂവാറ്റുപുഴ: എം സി റോഡിൽ കണ്ടെയ്നർ ലോറി തല കീഴിലായി മറിഞ്ഞു. വെള്ളിയാഴ്ച രാത്രി 11:30 വരെയാണ് ഉന്നകുപ്പ വളവിൽ കണ്ടെയ്നർ ലോറി മറിഞ്ഞത് .കോട്ടയം ഭാഗത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു കണ്ടെയ്നർ ലോറി എതിർ ഭാഗത്തുനിന്ന് തെറ്റായ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ തലകീഴായി മറിയുകയായിരുന്നു എന്ന് ഡ്രൈവർ പറഞ്ഞു. വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. ലോറിയുടെ ക്യാബിൻ ഭാഗം ഇപ്പോഴും ഒരു വശം റോഡിൽ തൊടാതെയാണ് നിൽക്കുന്നത് ഈ വളവിൽ വാഹനാപകടങ്ങൾ തുടർച്ചയായി നടന്നിട്ടും നടപടികൾ എടുക്കാൻ അധികതർ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു,
മൂവാറ്റുപുഴ എംസി റോഡിൽ കണ്ടെയ്നർ ലോറി മറിഞ്ഞ് അപകടം
