ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ ദുബായിൽ കണ്ടെത്തി

ഷാർജ: ഷാർജയിൽ നിന്ന് കാണാതായ മലയാളി യുവതിയെ ദുബായിൽ കണ്ടെത്തി. ഷാർജ അബു ഷഗാറയിൽ നിന്ന് ഇന്നലെ രാവിലെ കാണാതായ തിരുവനന്തപുരം സ്വദേശികളായ ദമ്പതികളുടെ മകൾ റിതിക(22) യേ ആണ് രാത്രിയോടെ ദുബായ് ഊദ് മേത്തയിൽ നിന്ന് കണ്ടുകിട്ടിയത് .മാധ്യമങ്ങളിലൂടെ വാർത്ത കണ്ട ഒരാൾ യുവതിയെ കണ്ടപ്പോൾ മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ രക്ഷിതാക്കൾ റിതികയേ കൂട്ടിക്കൊണ്ടുപോയി. പഴയ സഹപാഠികളെ കാണാനാണ് താൻ ഊതുമേതയിൽ എത്തിയതെന്നു മാതാപിതാക്കളോട് പറഞ്ഞു. ഇതോടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വേദനാജനകമായ കാത്തിരിപ്പിനു വിരാമമായി. സഹോദരനു രക്ത പരിശോധന നടത്താൻ വേണ്ടി അബു ഷഗാറയിലെ സബ അൽ നൂറ് ക്ലിനിക്കിലേക്ക് ഇന്നലെ രാവിലെ എട്ടിനെ റിതിക കൂടെ പോയതാണ് . സഹോദരൻ ലാബിലേക്ക് കയറിയ സമയം റിഥിക ക്ലിനിക്കിൽ ഇരിക്കുകയായിരുന്നു .5 മിനിറ്റ് കഴിഞ്ഞ സഹോദരൻ ലാബിൽ നിന്നിറങ്ങി നോക്കിയപ്പോഴേക്കും കാണാനില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *