കോവളം :വിഴിഞ്ഞം മുഹയിദ്ധീൻ പള്ളി ദർഗ്ഗാഷെരീഫിലെ ഉറുസിന് നാളെ കൊടിയേറി ഒക്ടോബർ 3ആം തിയതി വെളുപ്പിന് പട്ടണപ്രദിക്ഷണത്തോടു കുടി അവസാനിക്കും.വിഴിഞ്ഞം തേക്കുഭാഗം മുസ്ലിം ജമാഅത് പ്രസിഡന്റ് എം മുഹമ്മദ് അബ്ദുൽ ഖാദർ പതാക ഉയർത്തി ഉറുസിന് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന സമൂഹപ്രാർത്ഥനക്ക് ചീഫ് ഇമാം അസെയ്‌ദ് അബ്ദുൽ ഹക്കീം അൽ ബുഖാരി തങ്ങൾ പട്ടാമ്പി നേതൃത്വം നൽകും. തുടർന്ന് എല്ലാ ദിവസവും മതപ്രഭാഷണ പരമ്പര ഉണ്ടാകും. ജില്ലകളിലെ വീവിധ സ്ഥലങ്ങളിൽ നിന്ന് കെ എസ് ആര് ടി സി ബസ് സർവീസുകൾ ഉണ്ടായിരിക്കും.
