കൊച്ചി: സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധം. സ്കൂൾ കുട്ടികളുടെ സുരക്ഷയെ മുൻനിർത്തിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളിൽ മുൻവശത്തും പുറകിലും അകത്തും ക്യാമറ വെക്കണമെന്ന നിർദേശം. പ്രസ്തുത നിർദ്ദേശം പിൻവലിക്കണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് ക്യാമറകളാണ് സ്ഥാപിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ ബസുകളിൽ ഇനി മുതൽ ക്യാമറ നിർബന്ധം;വി ശിവൻകുട്ടി
