കോഴിക്കോട്: ജില്ലയില്‍ രണ്ടു പേര്‍ നിപ ബാധിച്ച് മരിക്കുകയും നാലു പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച് പരിശോധനക്കയച്ച 42 മൃഗസാമ്ബിളുകളുടെ ഫലം നെഗറ്റിവ്.ഭോപാല്‍ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലേക്ക് അയച്ച സാമ്ബിളുകളുടെ ഫലമാണ് ലഭിച്ചത്.
നിപ പരിശോധനക്ക് സെപ്റ്റംബര്‍ 21ന് അയച്ച സാമ്ബിളാണ് നെഗറ്റിവ് ആയതെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റര്‍ അറിയിച്ചു. അതേസമയം, ഇന്നലെയും ജില്ലയില്‍ പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.