. കൊച്ചി .അമൃതാനന്ദമയി മഠത്തിന്റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരത്തിന് പ്രശസ്ത നോവലിസ്റ്റും കഥാകാരനും തിരക്കഥാകൃത്തും പ്രഭാഷകനുമായ പി ർ നാഥൻ അർഹനായി.1,23456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. നോവലിസ്റ്റ് ,തിരക്കഥാകൃത്ത് ,നാടകകൃത്ത് ,ചെറുകഥാകൃത്ത്, യാത്രാവിവരണ എഴുത്തുകാരൻ ,പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ് പി ർ നാഥൻ. മാതാ അമൃതാനന്ദമയി ദേവിയുടെ എഴുപതിരണ്ടാം പിറന്നാൾ ദിനമായ സെപ്റ്റംബർ 27ന് കൊല്ലം അമൃതവിശ്വവിദ്യാപീഠം ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്.
ഈ വർഷത്തെ അമൃത കീർത്തി പുരസ്കാരം പി ആർ നാഥന്
