മെഗാ വാക്കത്തോൺ സംഘടിപ്പിച്ചു

പീരുമേട്:ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ലഹരിക്കെതിരെ പഴയ പാമ്പനാറിൽ നിന്നും പാമ്പനാറിലേക്ക് “മെഗാ വാക്കത്തോൺ” സംഘടിപ്പിച്ചു.​പീരുമേട് എക്സൈസ് ഇൻസ്പെക്ടർ മിഥുൻ വിജയ് വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് നൂറുകണക്കിന് വിദ്യാർത്ഥികൾ പഴയ പാമ്പനാറിൽ നിന്നും പാമ്പനാറിലേക്ക് കാൽനടയായി നീങ്ങിക്കൊണ്ട് ലഹരിക്കെതിരെ അവബോധം സൃഷ്ടിച്ചു.​പാമ്പനാറിൽ സമാപിച്ച വാക്കത്തോണിന് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ പി. ബാബു അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു. പീരുമേട് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജ്‌കുമാർ ബി. ലഹരിക്കെതിരെയുള്ള സന്ദേശം നൽകി., പഞ്ചായത്തംഗംരാമൻ, കെ.വി.വി.ഇ.എസ്. ഭാരവാഹികളായ ടി.ജെ. മാത്യു, ജോൺ പോൾ,ഡി.മനോഹരൻ, പി.ടി.എ. പ്രസിഡന്റ് ആർ. ശേഖരൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.രാജൻ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ ആർ മരിയമ്മാൾ, ഡോണ ജോർജ്,അധ്യാപകരായ പി. ബിൻസി, കെ.കെഅനു , ഫാരിസ ഹാരിസ്, ഇന്ദു എബിൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *