കടുത്തുരുത്തി: ഏറ്റുമാനൂർ തെള്ളകം അഹല്യ ഐ ഹോസ്പിറ്റൽ റെറ്റിന ഡിപ്പാർട്ട്മെൻറ് ഉദ്ഘാടനം 21-ന് രാവിലെ 10-ന് മന്ത്രി വി എൻ വാസവൻ നിർവഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൺ ലൗലിജോർജ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷാജി വാർഡ് കൗൺസിലർ അൻസുജോസഫ് തുടങ്ങിയവർ പങ്കെടുക്കും.പാലക്കാട് ആസ്ഥാനമായുള്ള അഹല്യ ഗ്രൂപ്പിൽ കണ്ണാശുപത്രിഡയബറ്റിക് ആശുപത്രി,ആയുർവേദ മെഡിക്കൽ കോളേജ്,വുമൺ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ,ഫാർമസി കോളേജ്, ഒപ്റ്റോമെട്രി, നഴ്സിസിങ്, എംബിഎ , സിബിഎസ് സി സ്കൂൾ, സാംസ്കാരിക കേന്ദ്രം തുടങ്ങിയവ പ്രവർത്തിക്കുന്നു.താക്കോൽദ്വാര തിമിര ശസ്ത്രക്രിയ, ഗ്ലോക്കാമാ, കോർണിയ, കോർണിയ, റെറ്റിന ,പീഡീയാട്രിക് ഒഫ്താൽമോളജി, ലാസിക്, ഒപ്ടിക്കൽ സ്റ്റോർ , കോൺടാക്ട് ലെൻസ്, ജനറൽ ഫാർമസി തുടങ്ങിയ എല്ലാ നേത്ര പരിചരണ വിഭാഗങ്ങളും അഹല്യയിൽ ലഭ്യമാണന്ന് ഭാരവാഹികൾ പറഞ്ഞു.പത്രസമ്മേളനത്തിൽ മാർക്കറ്റിങ് മാനേജർ ബി.വിജേഷ്, റെറ്റിന സർജൻ ഡോ.രതീഷ് രാജ്, സോണൽ മാനേജർ എം. ക്രിസ്റ്റി,അഡ്മിമിനിസ്ട്രേറ്റർ നേഹ,പി.ആർ.ഒ നവീൻ എന്നിവർ പങ്കെടുത്തു.
