കോവളം :കേരള യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ ബ്ലൂ ടൈഡ്സ് കോൺ ക്ലെവ് 2025 എന്ന പേരിൽ ബ്ലു എക്കോണമി കോൺക്ലെവ് സംഘടിപ്പിച്ചു.. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്യക്ഷതയിൽ കൂടിയ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു ഇന്ത്യയുടെയും ഭൂട്ടാന്റെയും യൂറോപ്യൻ യൂണിയൻ അംബാസഡർ എച് ഈ ഹാർവി ഡെൽഫിൻ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്രഫിഷറിസ് വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, കേന്ദ്രഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ, റവന്യൂ വകുപ്പ് മന്ത്രി കെ രാജ്ൻ, നോർക്ക രൂട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യുസഫ് അലി, ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസ് സ്വാഗതവും ഫിഷറിസ് സ്പെഷ്യൽ സെക്രട്ടറി ബി അബ്ദുൽ നാസർ ഐ എ എസ് കൃതജ്ഞതയും പറഞ്ഞു.കോൺക്ലെവിനോട്‌നുബന്ധിച്ചു വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
