ചെന്നൈ: നടനും ടിവികെ വിജയ്യുടെ വീട്ടില്‍ സുരക്ഷാ വീഴ്ച. വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ.വിജയ്യുടെ ചെന്നൈയിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ നീലങ്കാരൈയിലെ വീട്ടിലാണ് മാനസിക ബുദ്ധിമുട്ട് നേരിടുന്ന യുവാവ് എത്തിയത്. വീടിന്റെ ടെറസിലേക്കാണ് യുവാവ് കയറിയത്.യുവാവിനെ സുരക്ഷിതമായി സ്ഥലത്ത് നിന്ന് മാറ്റിയെന്നും മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് മനസിലാക്കിയതിനാല്‍ ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
വിജയ്യുടെ വീട്ടില്‍ സുരക്ഷാ വീഴ്ച;വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ്
