പള്ളിപ്രത്ത്ശ്ശേരി: സ്കൂൾ കായികമേളയോടനുബന്ധിച്ച് സെൻ്റ് ലൂയിസ് യു പി സ്കൂളിലെ കായിക താരങ്ങൾലഹരിക്കെതിരെ കൂട്ടയോട്ടം സംഘടിപ്പിച്ചു.ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ ഇരുന്നൂറോളം കുട്ടികൾകൂട്ടയോട്ടത്തിൽ പങ്കെടുത്തു.ആരോഗ്യമുള്ള മനസ് ആരോഗ്യമുള്ള ശരീരം എന്ന സന്ദേശമുയർത്തിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.പി ടി എ പ്രസിഡൻ്റ് കെ ഉദയകുമാർ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് ശ്രീരാജ് ഇരുമ്പേൽപള്ളി പരിപാടിയിൽഅധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ബൈജുമോൻ ജോസഫ് ,അധ്യപകരായ സ്റ്റെല്ലജോസഫ് ,ജിസ് എം ജോസഫ് ,ജോസ് പോൾ ,ജെസ്റ്റിൻ ജോസ് ,മാസ്റ്റർ നെവിൻ കെ ആൻ്റോഎന്നിവർ പ്രസംഗിച്ചു.
