മുംബൈ: ആപ്പിളിന്റെ പുതിയ ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് മോഡലുകൾ ഇന്ത്യയിൽ ഇന്ന് മുതലാണ് വിൽപ്പന ആരംഭിച്ചത്. ഇതിനിടെ ഫോൺ വാങ്ങാൻ ക്യൂവിൽ നിൽക്കുന്നതിനിടെ കൂട്ടത്തല്ലും ഉണ്ടായി. മുംബൈ ബാന്ദ്ര കുർള കോംപ്ലക്സിലാണ് കൂട്ടത്തല്ലുണ്ടായത്.ആപ്പിൾ സ്റ്റോറിനു പുറത്ത് ആളുകൾ തിങ്ങിനിറഞ്ഞ് നിൽക്കുന്നതും തമ്മിൽ സംഘർഷമുണ്ടാകുന്നതും സംബന്ധിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഐ ഫോൺ 17 ന്റെ വിൽപ്പന ഇന്ത്യയിൽ ഇന്ന് മുതൽ
