പ്രഭാസ് നായകനായ നാഗ അശ്വിൻ സംവിധാനം ചെയ്ത കൽക്കി -2898 AD ചിത്രത്തിൽ നിന്ന് ദീപിക പദുക്കോൺനെ പുറത്താക്കി. ചിത്രത്തിലെ രണ്ടാം പാർട്ടിൽ നിന്നാണ് ദീപികയെ പുറത്താക്കിയത്. ആദ്യഭാഗത്തിൽ നായികയായിരുന്നു ദീപിക. ചിത്രത്തിൻറെ വിജയത്തിന് പിന്നാലെ ഇതിന്റെ രണ്ടാം ഭാഗവും നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. “നീണ്ട ചർച്ചകൾക്കൊടുവിൽ തങ്ങൾ വഴിപിരിയുകയാണെന്നും തീരുമാനിച്ചു എന്നും വരാനിരിക്കുന്ന ഭാഗത്ത് ദീപിക പദുക്കോൺ ഉണ്ടായിരിക്കില്ലെന്നും ചിത്രത്തിൻറെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. ആദ്യ സിനിമ നിർമ്മിക്കുന്നതിന് ഇടയിലുള്ള നീണ്ട യാത്രയിൽ ഒരുമിച്ച് ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ പങ്കാളിത്തം പഴയതുപോലെ തുടരാൻ കഴിഞ്ഞില്ലെന്നും” ബൈ ജയന്തി മൂവിസ് അറിയിച്ചു.
Related Posts
സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക 50,000 രൂപയായി ഉയർത്തി
ന്യൂഡൽഹി: സേവിംഗ്സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക 50,000 രൂപയായി ഉയർത്തി ഐസിഐസിഐ ബാങ്ക്. ഓഗസ്റ്റ് ഒന്നിന് ശേഷം പുതിയ അക്കൗണ്ട് തുറന്ന ഉപഭോക്താക്കൾക്ക് മാത്രമാണ് ഇത്…
കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി അന്തരിച്ചു
തിരുവനന്തപുരം: കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിവ് ആരോഗ്യ പരിശോധനയ്ക്കായി ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിയപ്പോൾ ആരോഗ്യനില പെട്ടെന്ന്…
കെ.എ.തോമസ് മാസ്റ്റർ പുരസ്കാരം കുരീപ്പുഴക്ക് നൽകി
മാള :സ്വാതന്ത്ര്യ സമര സേനാനി കെ.എ.തോമസ് മാസ്റ്ററുടെ സ്മരണക്കായി മികച്ച പൊതു പ്രവർത്തകർക്ക് നൽകിവരുന്ന പുരസ്കാരം കുരീപ്പുഴ ശ്രീകുമാറിന് കവി പി.എൻ.ഗോപീകൃഷ്ണൻ നൽകി. പ്രൊഫ.കുസുമം ജോസഫ് പ്രശസ്തിപത്രം…
