ഈ വർഷത്തെ എമ്മി അവാർഡ് ദാന ചടങ്ങ് കഴിഞ്ഞ ദിവസം അമേരിക്കയിലെ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ വെച്ച്ന ടന്നു. നിരവധി താരങ്ങൾ എമ്മി റെഡ് കാർപെറ്റിൽ എത്തിയിരുന്നു. അവരിൽ അമേരിക്കൻ നടി ജെന്ന ഒർട്ടേഗ ഒരു പ്രത്യേക എൻട്രി നടത്തി. നേക്കഡ് വസ്ത്രം ധരിച്ച് ജെന്ന എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.അരയ്ക്ക് മുകളിലുള്ള ഭാഗത്ത് വസ്ത്രങ്ങൾക്ക് പകരം ജെന്ന ആഭരണങ്ങൾ ഉപയോഗിച്ചു. വല പോലെ മൾട്ടി-കളർ ക്രിസ്റ്റലുകളും മുത്തുകളും കൊണ്ട് നിർമ്മിച്ച ആഭരണങ്ങൾ ആണ് അവർ ധരിച്ചിരുന്നത്. ഇതിനൊപ്പം കറുത്ത പാവാടയാണ് ജെന്ന പെയര്‍ ചെയ്തത്.
അവാർഡ് വേദിയിൽ ‘നേക്കഡ് ഡ്രസ്’ ധരിച്ചെത്തി ജെന്ന
